ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനാധികാരം പൂർണമായും കൈവശപ്പെടുത്തി മോദി സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ രാജ്യസഭയിൽ ഇന്ത്യാ കൂട്ടായ്മയിലെ പാർടികൾ എതിർത്ത് തോൽപ്പിക്കണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതി വേണം മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെയും നിയമിക്കേണ്ടതെന്ന സുപ്രീംകോടതി വിധി അസാധുവാക്കുന്നതാണ് മോദി സർക്കാർ കൊണ്ടുവരുന്ന ബിൽ. സർക്കാരിന് സമിതിയിൽ ആധിപത്യം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇത് ജനാധിപത്യവിരുദ്ധവും സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമങ്ങളെ ഇകഴ്ത്തുന്നതുമാണ്–- പിബി ചൂണ്ടിക്കാട്ടി.