ദുബായ്> ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മാൻ ഗിൽ. ഇന്ത്യൻ യുവതാരം രണ്ടാം റാങ്കിലെത്തിയപ്പോൾ ആദ്യ പത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇടംപിടിച്ചു.
പാകിസ്ഥാൻ നായകൻ ബാബർ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. 759 പോയന്റാണ് രണ്ടാം സ്ഥാനത്ത് ഗില്ലിനുള്ളത്. 715 പോയന്റോടെ കോഹ്ലി എട്ടാമതാണ്. ഒമ്പതാം സ്ഥാനത്തുള്ള രോഹിത്തിന് 707 പോയന്റാണുള്ളത്.