പാലക്കാട് > പട്ടാമ്പിയിൽ കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്.
ആക്രമണത്തിൽ സജീവിന്റെ അമ്മ സരോജിനി, ഭാര്യ ആതിര, എട്ട് വയസുള്ള മകള്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സജീവനും ഗുരുതരാവസ്ഥയിലാണ്.