തിരുവനന്തപുരം > ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എൽ1 യാത്ര തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം ഐഎസ്ആർഒയിൽ നിന്നുണ്ടായ അടുത്ത വിജയമാണ് ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1. ആദിത്യ എൽ1 വിജയകരമായി വിക്ഷേപിക്കാനായി ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു.
രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്ആർഒയിൽ നിന്നുണ്ടാവുന്നതെന്നും ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു.