തിരുവനന്തപുരം> പുതുപ്പള്ളിയിൽ സൗജന്യ ഓണകിറ്റ് വിതരണത്തിനു തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കിറ്റ് വിതരണത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.