ന്യൂഡൽഹി
ഉത്തർപ്രദേശിലെ മഥുര ശ്രീകൃഷ്ണക്ഷേത്രത്തിനു പിൻവശത്തുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. 10 ദിവസത്തേക്കാണ് പൊളിക്കൽ സ്റ്റേ ചെയ്തത്. കേസിൽ യുപി സർക്കാരിനും റെയിൽവേയ്ക്കും കോടതി നോട്ടീസ് അയച്ചു. ക്ഷേത്രത്തിനു പിൻവശത്തുള്ള നൂറോളം കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതായി ഹർജിക്കാരനായ യാക്കൂബ് ഷാ ചൂണ്ടിക്കാണിച്ചു. കോടതി അവധിയുള്ള ദിവസങ്ങൾ നോക്കിയാണ് പൊളിച്ചത്.
അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വാരാണസി ജ്ഞാൻവാപി ക്ഷേത്രത്തിൽ നടത്തുന്നതുപോലെ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.