ന്യൂഡല്‍ഹി > ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. പരിശീലനത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം ഗെയിംസില്‍ നിന്ന് പിന്മാറിയത്. പരിക്കേറ്റതും പിൻമാറുന്നതും വിനേഷ് ട്വിറ്ററിലൂടെ അറിയിച്ചു. 13ാം തിയതിയാണ് വിനേഷിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും വിനേഷ് ട്വിറ്ററിൽ കുറിച്ചു. 17ന് മുംബൈയിലാണ് ശസ്ത്രക്രിയ. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ്