കാസർകോട്> എരുതുംകടവ് സിറാജുൽ ഉലൂം മദ്റസ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നതിനിടയിൽ മുസ്ലീം ലീഗുകാർ തമ്മിലടിച്ചു. മുൻ ജമാഅത്തംഗം മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീലും ചേർന്ന് മദ്രസാ മുറ്റത്ത് ദേശീയപതാക ഉയരുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്.
മദ്റസാ വിദ്യാർഥികളുടെയും അധ്യാപകരുടെയും മുമ്പിലായിരുന്നു കയ്യാങ്കളി. പരസ്പരം ഉന്തും തള്ളുമുണ്ടായതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി.
രണ്ടുവർഷമായി ഇവിടത്തെ ജമാഅത്തിലും മുസ്ലീം ലീഗിലും അധികാര തർക്കം നിലനിൽക്കുകയാണ്. ഇതിനിടയിലാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നതും, അത് അടിപിടിയിൽ കലാശിച്ചതും.