അഹമ്മദാബാദ്
ഗുജറാത്തിലെ നര്‍മദയില്‍ ലോക ആദിവാസി ദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുപരിപാടിക്കിടെ മദ്യപിച്ച് കൃഷിമന്ത്രി രാഘവ്ജി പട്ടേല്‍. ബുധനാഴ്ച ഭൂമിക്കും മണ്ണിനും മദ്യം നല്കുന്ന പ്രത്യേക ചടങ്ങിനിടെയാണ് മന്ത്രി മദ്യപിച്ചത്. മണ്ണിലേക്ക് ഒഴിക്കാനായി എല്ലാ നേതാക്കള്‍ക്കും പൂജാരി ഇലയില്‍ മദ്യം നല്‍കിയിരുന്നു. എന്നാല്‍, രാഘവ്ജി പട്ടേല്‍ അത് കുടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
മോത്തിലാല്‍ വാസവ, ശങ്കര്‍ വാസവ തുടങ്ങിയ ബിജെപി നേതാക്കള്‍ പട്ടേലിനെ തടയുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം, തനിക്ക് ഇത്തരം ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് പട്ടേലിന്റെ വിശദീകരണം.