സോൾ
ഉത്തര കൊറിയയിൽ സൈനികമേധാവിയെ പിരിച്ചുവിട്ട് ഭരണാധികാരി കിം ജോങ് ഉൻ. സൈന്യത്തോട് യുദ്ധമുന്നൊരുക്കങ്ങൾ ശക്തമാക്കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ആയുധങ്ങൾ പ്രദർശിപ്പിക്കാന്‍ കിം നിർദേശം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച നടന്ന സെൻട്രൽ മിലിട്ടറി കമീഷൻ യോഗത്തിലാണ് ചീഫ് ഓഫ് ജനറൽ പാക് സു ഇല്ലിനെ പിരിച്ചുവിടുന്നതായി കിം പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി ജനറൽ റി യോങ് ഗില്ലിനെ സൈനിക മേധാവിയായി പ്രഖ്യാപിക്കുകയും ചെയ്തു. ആയുധനിർമാണം, സൈനികവിന്യാസം എന്നിവ വർധിപ്പിക്കാനും നിർദേശിച്ചെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുന്നത്.