ഗുവാഹത്തി
ത്രിപുരയിലെ സെപാഹിജാല ജില്ലയില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് സ്കൂളിലെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം. ഹിജാബ് വിലക്കുന്നതിനെ എതിര്‍ത്ത മുസ്ലിം വിദ്യാര്‍ഥിയെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചു. പുറത്തുനിന്നുള്ള സംഘമാണ് കറയ്-മുറ സ്കൂളിലെ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് സംഘടനയില്‍പ്പെട്ട പൂര്‍വ വിദ്യാര്‍ഥികളാണ് സ്കൂളിലെത്തി ഹിജാബ് വിലക്കണമെന്ന് അപേക്ഷിച്ചതെന്ന് ഹെഡ്മാസ്റ്റര് പറഞ്ഞു.