ന്യൂഡൽഹി
സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് ആഗസ്ത് നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ കലാ, സാംസ്കാരിക, വിനോദസഞ്ചാര മേഖലകൾക്ക് ട്രാവൻകൂർ പാലസ് ഉപയോഗപ്പെടുത്തും.
ഉദ്ഘാടന പരിപാടികളുടെ ക്രമീകരണങ്ങൾക്ക് പ്രൊഫ. കെ വി തോമസ് ചെയർമാനും റസിഡന്റ് കമീഷണർ സൗരഭ് ജയിൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.