ചെന്നൈ
ബംഗാൾ ഉൾക്കടലിൽ കുടുങ്ങിയ 36 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷിച്ചു. തമിഴ്നാട് തീരത്തുനിന്ന് 130 നോട്ടിക്കൽ മൈൽ ദൂരത്താണ് മത്സ്യത്തൊഴിലാളികൾ കുടുങ്ങിയത്. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളാണ് മൂന്ന് യാനത്തിലായി ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയും എൻജിൻ തകരാറും കാരണം രണ്ടു ദിവസത്തിലേറെയായി കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും തീർന്നിരുന്നു.