ന്യൂഡൽഹി
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതം നിലവിലുള്ള 50ൽ നിന്ന് 60 ശതമാനമായി ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. എ എം ആരിഫിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ധന സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ 62.70 ശതമാനം കേന്ദ്രത്തിന് ലഭിക്കുമ്പോഴും രാജ്യത്തെ ആകെ ചെലവുകളുടെ 62.40 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് ചോദ്യം ഉന്നയിച്ചത്.