ലഖ്നൗ
തക്കാളി വില കുറയ്ക്കാൻ തിന്നുന്നത് നിർത്താൻ ജനങ്ങളോട് ഉപദേശിച്ച് ഉത്തർപ്രദേശ് മന്ത്രി. പ്രതിഭ ശുക്ലയുടേതാണ് വിചിത്ര ഉപദേശം. ‘നിങ്ങൾ തക്കാളി തിന്നുന്നത് നിർത്തൂ. തീർച്ചയായും തക്കാളിവില താഴും. ആളുകൾ തക്കാളി വീട്ടിൽ വളർത്തുന്നതും ശീലമാക്കണം.’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.