ഭോപാൽ
മധ്യപ്രദേശിൽ ദളിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടി. ചാത്ത്പുർ ജില്ലയിലെ ബികൗര ഗ്രാമത്തിലാണ് സംഭവം. മറ്റൊരു ജാതിയിൽപ്പെട്ടയാളിന്റെ ദേഹത്ത് അബദ്ധത്തിൽ ഗ്രീസ് പുരണ്ടതിനാണ് മനുഷ്യവിസർജ്യം പുരട്ടിയത്. പരാതിയിൽ രാംകൃപാൽ പട്ടേലിനെ അറസ്റ്റുചെയ്തു.
ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളാണ് ഇയാൾ. ദശരഥ് ആഹിർ എന്നയാളാണ് പരാതി നൽകിയത്. ഹാൻഡ് പമ്പിന് സമീപത്തുനിന്നും കുളിക്കുന്നതിനിടെ ഗ്രീസ് പുരണ്ട കൈകൊണ്ട് രാംകൃപാൽ പട്ടേലിനെ അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പട്ടേൽ മനുഷ്യവിസർജ്യം പുരട്ടുകയായിരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.