ന്യൂയോർക്ക്
അമേരിക്കൻ കമ്പനിയായ സ്പിരിറ്റ് എയർലൈൻസിന്റെ വിമാനത്തിൽ തറയിൽ മൂത്രമൊഴിച്ച് യാത്രക്കാരി. ജീവനക്കാർ വിമാനത്തിലെ ശുചിമുറി മണിക്കൂറുകളോളം തുറന്ന് നൽകിയില്ലെന്നും താൻ തറയിൽ മൂത്രമൊഴിക്കാൻ നിർബന്ധിതയായതാണെന്നും യാത്രക്കാരി പറഞ്ഞു. വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, യാത്രക്കാരി മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ജീവനക്കാരിലൊരാൾ പകർത്തി. ഇത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. 20ന് ആയിരുന്നു സംഭവം. ആഫ്രിക്കൻ വംശജയായ യാത്രക്കാരി വിമാനത്തിന്റെ തറയിൽ മൂത്രമൊഴിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.