ലൊസ് ആഞ്ചലസ്
ഹോളിവുഡിൽ എഴുത്തുകാർക്ക് പിന്നാലെ അഭിനേതാക്കളും വേതനവര്‍ധന ആവശ്യപ്പെട്ട് പണിമുടക്കിലേക്ക്. ടെലിവിഷൻ സ്റ്റുഡിയോകളും സ്ട്രീമിങ് സേവന ധാതാക്കളുമായുംഅഭിനേതാക്കളുടെ സംഘടന നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. ഹോളിവുഡിലെ അഭിനേതാക്കളുടെ ഏറ്റവും വലിയ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് പണിമുടക്കിന് മുന്നറിയിപ്പ് നല്കി.
തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) മികച്ച വേതനം ആവശ്യപ്പെട്ട് മെയ് രണ്ടുമുതൽ പണിമുടക്കിലാണ്. 1960നുശേഷം ഇരുകൂട്ടരും ഒരേ സമയം പണിമുടക്കിയിട്ടില്ല.