മനാമ> സൗദിയില്‍ പ്രവാസിയെ അപമാനിച്ച് സോഷ്യല്‍ മീഡിയായില്‍ വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് പേരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. പ്രോസിക്യൂഷന് മോണിറ്ററിംഗ് സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയത അറസ്റ്റ് ചെയ്യാനാണ് അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മുഅജബ് ഉത്തരവിട്ടത്.
വാഹനത്തിനകത്ത് വെച്ചായിരുന്നു ഇവര്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്. പ്രതികളില്‍ ഒരാള്‍ സ്ത്രീ വേഷം ധരിച്ച് വാഹനത്തില്‍ ഇരിക്കുമ്പോള്‍ പ്രവാസിയെ കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. പൊതു ധാര്‍മ്മികതയെയും സ്വകാര്യ ജീവിതത്തിന്റെ പവിത്രതയെയും അപകീര്ത്തിപ്പെടുത്തുന്നതാണ വീഡിയോയെന്ന് പൊതു സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. മാനവിക വിരുദ്ധമായ അഭിനയ ചേഷ്ടകളിലും സംസാരങ്ങളാലും വിദേശ തൊഴിലാളിയെ പരിഹസിക്കുന്നതായിരുന്നു വീഡിയോ.
പൊതു ധാര്‍മ്മികതയെയും സ്വകാര്യതക്കുള്ള അവകാശത്തെയും ഹനിക്കുകയോ, മറ്റു ദേശക്കാരെയോ മത വിശ്വാസങ്ങളെയോ അപമാനിക്കുകയോ, പരിഹസിക്കുകയോ, ജനങ്ങള്‍ക്കിടയില്‍ വിദ്വേശം ഉണ്ടാക്കുകയോ, അവരെ ദ്രോഹിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഏത് മാധ്യമം വഴി പ്രചരിപ്പിക്കുന്നതും സൗദിയല് കര്‍ശന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.