കൊച്ചി > മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളേജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്.എന്നാല്‍ വിദ്യയുടെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു.
ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് വിദ്യയെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.