ഭോപാൽ> മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ മൂന്ന് ചീറ്റകളെക്കൂടി വെള്ളിയാഴ്ച കാട്ടിലേക്ക് തുറന്നുവിട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച അഗ്നി, വായു എന്നീ രണ്ട് ആൺ ചീറ്റകളെയും ഗാമിനി എന്ന പെൺ ചീറ്റയെയുമാണ് തുറന്നുവിട്ടത്. ഇതോടെ തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്ന് ചീറ്റകൾ ചത്തിരുന്നു.