ഷാങ്ഹായ് > അമ്പെയ്ത്ത് ലോകകപ്പിൽ വിസ്മയിപ്പിച്ച് ഇന്ത്യയുടെ പത്തൊമ്പതുകാരൻ പ്രതമേഷ് ജാവ്കർ. ലോക ഒന്നാംനമ്പർ താരമായ ഡച്ചുകാരൻ മൈക്ക് സ്ക്ലോസെറിനെ അട്ടിമറിച്ച് വ്യക്തിഗത കോമ്പൗണ്ട് ഇനത്തിൽ സ്വർണം നേടി. രണ്ടുതവണ ലോകചാമ്പ്യനായ എതിരാളിയെ 149–-148 എന്ന സ്കോറിനാണ് വീഴ്ത്തിയത്. ആകെ ഒരു പോയിന്റ്മാത്രമാണ് പ്രതമേഷ് നഷ്ടപ്പെടുത്തിയത്. മിക്സ്ഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം–-ഓജസ് പ്രവീൺ സഖ്യവും സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഇനത്തിൽ അവ്നീത് കൗർ വെങ്കലവും നേടി.