ന്യൂഡൽഹി
രണ്ടാം ദേശീയ സെറിബ്രൽ പാള്‍സി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഒന്നാംസ്ഥാനം. ഒരു സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവുമായാണ് നേട്ടം കൊയ്തത്. 100 മീറ്റർ ഓട്ടത്തിൽ സാം ആന്റണി (കൊല്ലം) സ്വർണം നേടി. പി ഷാരോൺ (കോഴിക്കോട്) 100 മീറ്റർ ഓട്ടം, സി എം നാഫി (കോഴിക്കോട്) ക്ലബ് ത്രോ, നിഖിൽ മനോജ് (എറണാകുളം) 400 മീറ്റർ ഓട്ടം, ബി ബിച്ചു (ആലപ്പുഴ) 100 മീറ്റർ ഓട്ടത്തിലും വെള്ളി നേടി. നാഫിക്ക് ഷോട്ട് പുട്ടിലും നിഖിൽ മനോജിന് 100 മീറ്റർ ഓട്ടത്തിലും വെങ്കലമുണ്ട്. ശ്യാം മോഹൻ (കാസർകോട്) ഷോട്ട് പുട്ട് സിജോ ജോർജ്ജ് (തിരുവനന്തപുരം) 100 മീറ്റർ ഓട്ടം, റിയ കോശി (ആലപ്പുഴ), 200 മീറ്റർ ഓട്ടം, ജ്യോതിഷ് പ്രദീപ് (എറണാകുളം) ഷോട്ട്പുട്ടിലും വെങ്കലം നേടി. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ജേതാക്കളെ കേരളഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവർ പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ടീമിനെ അഭിനന്ദിച്ചു.