കൊച്ചി> യൂണിടാക്ക് കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വ്യാഴാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിനുശേഷം 59ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇഡി തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
മറ്റു പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. യൂണിടാക്ക് കോഴ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. യൂണിടാക് ഇടപാടില്‍ സ്വപ്ന സുരേഷിന്റെ പങ്ക് ഗൗരവമുള്ളതെന്നും ഹൈക്കോടതി വിലയിരുത്തി.