ഹൈദരാബാദ്> ഗാന്ധിഘാതകൻ ഗോഡ്സെയുടെ ചിത്രവുമായി രാമനവമി റാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ത ഹേമകുമാർ (21) എന്നയാളാണ് വെള്ളിയാഴ്ച പിടിയിലായത്. ഗോഷാമഹലിൽ മതവിദ്വേഷം പടർത്തിയതിന് സസ്പെൻഷനിലായ ബിജെപി എംഎൽഎ രാജാ സിങ് സംഘടിപ്പിച്ച റാലിയിലാണ് പ്രകോപനമുണ്ടായത്.