ന്യൂഡൽഹി
ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുൾനാസർ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് കർണാടകം. ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി.
വിചാരണ അവസാനഘട്ടത്തിലെത്തിയതിനാല്‍ മഅ്ദനിയെ കേരളത്തിൽ പോകാൻ അനുവദിച്ചുകൂടേയെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ആരാഞ്ഞു. ഈ സാഹചര്യത്തിലാണ്, ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന മഅ്ദനിയുടെ അപേക്ഷയെ ശക്തമായി എതിർത്ത് കർണാടകം സത്യവാങ്മൂലം നല്‍കിയത്.
മഅദ്നിയുടെ അപേക്ഷ സുപ്രീംകോടതി പരിഗണിച്ചു. ആരോഗ്യസാഹചര്യങ്ങൾ പരിഗണിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ, കർണാടകസർക്കാർ ഈ ആവശ്യത്തെ എതിർത്തു. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. മഅ്ദനിയുടെ അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.