തിരുവനന്തപുരം
കെഎസ്യു നേതൃപുനഃസംഘടനയെ അടച്ചാക്ഷേപിച്ച് രമേശ് ചെന്നിത്തല. കല്യാണം കഴിഞ്ഞവരും കുട്ടികൾ ഉള്ളവരുമൊക്കെ കെഎസ്യു ഭാരവാഹികൾ ആകുന്നത് ശരിയല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വീഴ്ച നേതൃത്വം പരിശോധിക്കണം. കല്യാണം കഴിഞ്ഞവരും കുട്ടികളുള്ളവരും യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടത്തിയ കെഎസ്യു ഭാരവാഹി പുനഃസംഘടനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരുമെല്ലാം പട്ടികയിൽ ഇടംപിടിച്ചത് കോൺഗ്രസിലും വലിയ അഭിപ്രായഭിന്നതയുണ്ടാക്കി. കെഎസ്യു ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും ജനറൽ സെക്രട്ടറി വി ജയന്തും ചുമതലകളിൽനിന്ന് രാജിവച്ചിരുന്നു.