പലപ്പോഴും തടി കുറയ്ക്കണം അല്ലെങ്കില്‍ വയര്‍ കുറയ്ക്കണം എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം തന്നെ മനസ്സില്‍ വരുന്നത് ഇതിന് വ്യായാമം വേണമല്ലോ, അല്ലെങ്കില്‍ നല്ല ചെലവേറിയ പരിപാടിയല്ലേ ഇത് എന്ന് ചിന്തിക്കുന്ന നിരവധി വീട്ടമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്.പലപ്പോഴും കുട്ടികളേയും നോക്കി വീട്ടിലെ കാര്യങ്ങളും നോക്കി കഴിയുമ്പോള്‍ ഇവര്‍ക്ക് സ്വന്തം ശരീരവും ആരോഗ്യവും നോക്കാന്‍ സമയം കിട്ടാറില്ല. ചിലര്‍ തടി കുറയ്ക്കാന്‍ ഭക്ഷണം കഴിക്കുന്നത് കുറക്കുന്നത് കാണാം. എന്നാല്‍, ചില കാര്യങ്ങള്‍ ചെയ്താലും കഴിച്ചാലും വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ തടി കുറയ്ക്കാം എന്ന് ഇവര്‍ക്ക് അറിയുന്നില്ല. ഇത്തരത്തില്‍ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്സ് ആണ് പറഞ്ഞു തരുന്നത്. ഇതില്‍ മിക്കതും വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.