ന്യൂഡൽഹി
കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോൾ ലഭിച്ച മുഴുവൻ തടവുകാരും 15 ദിവസത്തിനുള്ളിൽ ജയിലുകളിൽ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങൾ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
തിരിച്ചെത്തിയവർക്ക് ജാമ്യ അപേക്ഷ നൽകാം. കോവിഡ് കാലത്ത് രാജ്യത്തെ ജയിലുകളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ് പുതിയ ഉത്തരവ്. കോടതി നിർദേശപ്രകാരം സംസ്ഥാനങ്ങളിലെ ഉന്നതാധികാര സമിതികളാണ് ജാമ്യ, പരോൾ അപേക്ഷകളിൽ തീരുമാനമെടുത്തത്.