ന്യൂഡൽഹി
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ കെ ജി ഭവനിലെത്തി സന്ദർശിച്ചു.
ഓർത്തഡോക്സ്–യാക്കോബായ പള്ളിത്തർക്കങ്ങളിൽ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്താനുദ്ദേശിക്കുന്ന നിയമനിർമാണത്തെ സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഇതു സംബന്ധിച്ച നിവേദനം ദിമെത്രയോസ് യെച്ചൂരിക്ക് കൈമാറി.
സുപ്രീംകോടതി ഉത്തരവ് സമഗ്രമായതിനാൽ നിയമനിർമാണത്തിന്റെ ആവശ്യമുമുണ്ടെന്ന് തോന്നുന്നില്ലെന്നും നിയമനിർമാണത്തിനുമുമ്പ് ചർച്ച നടത്തണമെന്ന് അഭ്യർഥിച്ചെന്നും ദിമെത്രയോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭദ്രാസന സെക്രട്ടറി -സജി യോഹന്നാൻ, ഫാ. ഷാജി മാത്യു, ഫാ. എബിൻ ജേക്കബ്, അഡ്വ. കോശി ജേക്കബ്, ജിജി കെ നൈനാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.