പാലക്കാട്
സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം സാമൂഹ്യസുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിക്ക് സഹകരണവകുപ്പ് തുടക്കം കുറിക്കുന്നു. മൂന്നാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി പാലക്കാട്ട് ഉദ്ഘാടനംചെയ്യും.
‘കുടുംബത്തിന് ഒരു കരുതൽധനം നിക്ഷേപ പദ്ധതി’യിൽ ചേരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ്, മക്കൾക്ക് വിദ്യഭ്യാസ സ്കോളർഷിപ് എന്നിവ ലഭിക്കും. പ്രകൃതിദുരന്തം, പകർച്ചവ്യാധി സാഹചര്യങ്ങളിലും സഹായംലഭിക്കും. 50 കുടുംബങ്ങളുടെ ക്ലസ്റ്റർ രൂപീകരിച്ച് അയൽക്കൂട്ടം മാതൃകയിലാണ് പ്രവർത്തിക്കുക. ‘സഹകാരി മിത്രം’ എന്നായിരിക്കും സമിതിയുടെ പേര്. മൂന്ന് മാസം മുതൽ അഞ്ച് വർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് എട്ട് ശതമാനമാണ് പലിശ. റിക്കറിങ് ഡെപോസിറ്റ് മാതൃകയിലാണ് നിക്ഷേപം. പ്രതിമാസം 500, 1000, 1500 എന്നിങ്ങനെ മൂന്ന് തലത്തിൽ തുകഅടയ്ക്കാം. 500 രൂപ അടയ്ക്കുന്നവർക്ക് വർഷം 6,260 രൂപ ലഭിക്കും.
അഞ്ച് വർഷംവരെ തുടർന്നാൽ 36,100 രൂപ ലഭിക്കും. 1000 രൂപ അടയ്ക്കുന്നവർക്ക് 12,520 രൂപയും അഞ്ച് വർഷമാകുമ്പോൾ 72,200 രൂപയും. 1500ന് വർഷം 18,780ഉം അഞ്ച് വർഷം തികഞ്ഞാൽ1,08,300 രൂപയും കിട്ടും. ഇത് സ്ഥിരനിക്ഷേപമാക്കാം. വായ്പാ സൗകര്യവും ലഭിക്കും.