കുവൈറ്റ് സിറ്റി> ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം രാജ്യത്ത് വ്യാപകമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ ബേങ്കുകൾ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ വഴി സുരക്ഷിതമായും എളുപ്പത്തിലും പേയ്മെന്റുകൾ നടത്താൻ സാധിക്കും. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റ് അവരുടെ ഉപഭോക്താക്കൾക്ക് അൽ-തിജാരി കാർഡുകൾ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാൻ കഴിയുമെന്ന് അറിയിച്ചു.
നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK), ബുർഗാൻ ബാങ്ക്, അഹ്ലി യുണൈറ്റഡ് ബാങ്ക് (AUB) എന്നിവയും തങ്ങളുടെ ഉപഭോക്താക്കൾക്കായി സമാനമായ ഫീച്ചർ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇലക്ട്രോണിക് പേയ്മെന്റിനായുള്ള “സാംസങ് പേ”, “ആപ്പിൾ പേ” സേവനങ്ങൾ കുവൈറ്റിൽ ഇതിനകം തന്നെ സജീവമാണ്.