റോം
ഇറ്റലിയുടെ തെക്കന്‍ തീരത്തെ കടലില്‍ കുടിയേറ്റക്കാരുമായി ബോട്ട് തകര്‍ന്ന് ത്രീകളും കുട്ടികളും ഉൾപ്പെടെ 58 പേര് മരിച്ചു. 80 പേർ രക്ഷപ്പെട്ടു. ഇറ്റാലിയൻ തീരസംരക്ഷണസേന 42 മൃതദേഹം കണ്ടെടുത്തു. ഇറ്റാലിയന്‍ ഉപദ്വീപിന്റെ കാലാബ്രിയയിലെ തീരദേശ പട്ടണമായ കത്രോയിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.
കപ്പലില്‍ 160 കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീരത്തിന് ഏതാനും മീറ്റർ അകലെ പാറയില്‍ ഇടിച്ചാണ് ബോട്ട് തകര്‍ന്നത്. അഫ്ഗാനിസ്ഥാൻ, ഇറാൻ, സൊമാലിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.