അങ്കാറ
അനധികൃത കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയ 184 പേർ തുർക്കിയിൽ അറസ്റ്റിലായി. ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തിൽ കെട്ടിടങ്ങൾ പാടെ തകർന്നടിഞ്ഞതോടെയാണ് സർക്കാർ കെട്ടിട നിർമാതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. അറുനൂറിലധികം കെട്ടിട നിർമാതാക്കൾക്കെതിരായാണ് അന്വേഷണം നടത്തുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കുംവിധമുള്ള നിർമാണമെന്ന് അവകാശപ്പെട്ട് നിർമിച്ച കെട്ടിടങ്ങളുടെ ഗുണനിലവാരം തൃപ്തികരമായിരുന്നില്ലെന്ന് അന്വേഷകസംഘം കണ്ടെത്തി. കെട്ടിടങ്ങളുടെ നിർമാണ കരാർ എടുത്തവർ, എൻജിനിയർമാർ തുടങ്ങിയവരാണ് അറസ്റ്റിലായത്.