ഇസ്താംബുൾ
ഭൂകമ്പത്തിൽ കാണാതായ ആളുകൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി തുർക്കി. ഭൂകമ്പം നടന്ന് രണ്ടാഴ്ചയായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് ടർക്കിഷ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് പ്രസിഡൻസി അറിയിച്ചു.
ഭൂകമ്പം ഏറ്റുവം കൂടുതൽ ദുരന്തം വിതച്ച കഹ്റമാൻമരാസ്, ഹതായ് എന്നിവ ഒഴികെയുള്ള പ്രവിശ്യകളിലെ തിരച്ചിലാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ ആറിനാണ് തുർക്കിയിലും സിറിയയിലും ശക്തമായ ഭൂകമ്പമുണ്ടായത്. ഇരുരാജ്യത്തുമായി അര ലക്ഷത്തോളം പേർ മരിച്ചതായാണ് കണക്ക്. ഇരുരാജ്യത്തുമായി 2.6 കോടി ആളുകൾക്ക് സഹായം ആവശ്യമാണെന്നാണ് യുഎൻ കണക്ക്.