ബംഗളൂരു
കർണാടകത്തിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി സർക്കാർ. മേയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബസവരാജ് ബൊമ്മെ സർക്കാരിന്റെ അവസാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. രാമനഗര ജില്ലയിലെ രാമദേവര ബെട്ടയിലെ 19 ഏക്കറിലാണ് ക്ഷേത്രം നിർമിക്കുക. ഇതിനായി 425 കോടി രൂപ വകയിരുത്തി. രാമനഗര ജെഡിഎസിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രമാണ്.