കോഴിക്കോട്
ട്രാൻസ്ജെൻഡറുകൾക്കെതിരെ അധിക്ഷേപവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സ്ത്രീയും പുരുഷനുമല്ലാതെ മറ്റൊരു വിഭാഗം ലോകത്തില്ല. ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണ്–- മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കവേ സലാം പറഞ്ഞു. ഡോ. എം കെ മുനീർ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ ട്രാൻസ്ജെൻഡർ സമൂഹത്തെ അധിക്ഷേപിച്ചത് വിവാദത്തിലായിരുന്നു. അടുത്തിടെ പ്രസവിച്ച സിയ പവർ–-സഹദ് ട്രാൻസ്ജെൻഡർ ദമ്പതികളെയും പരിഹസിച്ചു. ‘ സ്ത്രീ പുരുഷൻ ആണെന്ന് പറഞ്ഞു ശരീരഭാഗം മുറിച്ചു.
പുരുഷൻ ആണെന്ന് പറഞ്ഞ ആളാണ് അവസാനം പ്രസവിച്ചത്. ഇങ്ങനെ പറഞ്ഞാലും ശരീരത്തിനകത്തെ അവയവങ്ങൾ അങ്ങനെ തന്നെ ഉണ്ടാകും. ഈ പ്രസവം മാധ്യമങ്ങൾ ആഘോഷിച്ചു’. ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിച്ച് കുടുംബ ബന്ധങ്ങളെ തകർക്കുകയാണെന്നും പിഎംഎ സലാം പറഞ്ഞു.