ന്യൂഡൽഹി
കുഴമ്പുരൂപത്തിലുള്ള ശർക്കര (റാബ്), പെൻസിൽ കട്ടർ, ചിലയിനം ട്രാക്കിങ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി കുറയ്ക്കാനും 49–-ാമത് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. സിമന്റിന്റെ ജിഎസ്ടി കുറയ്ക്കാനുള്ള നിർദേശം ഫിറ്റ്മെന്റ് കമ്മിറ്റി മുമ്പാകെ എത്തിയിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില്ലറയായി തൂക്കി വാങ്ങുന്ന റാബിന്റെ ജിഎസ്ടി 18 ശതമാനമായിരുന്നത് എടുത്തുകളഞ്ഞു. ലേബൽ ചെയ്ത് പായ്ക്കറ്റിലാക്കിയ റാബിന് അഞ്ചുശതമാനം ജിഎസ്ടിയുണ്ടാകും. പെൻസിൽ കട്ടറുകളുടേത് 18ൽനിന്ന് 12 ശതമാനമാക്കി. പാത്രങ്ങളുടെയും മറ്റ് പുറത്ത് ഒട്ടിക്കുന്ന ടാഗുകൾ, ട്രാക്കിങ് ഉപകരണങ്ങൾ, ഡാറ്റാ ലോഗറുകൾ എന്നിവയ്ക്കുണ്ടായിരുന്ന 18 ശതമാനം ജിഎസ്ടിയും ഒഴിവാക്കി.