ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കിയ ഡോക്യുമെന്ററി സംപ്രേഷണംചെയ്ത ബിബിസിയെ വിലക്കണമെന്ന ഹിന്ദുസേനയുടെ സുപ്രീംകോടതി തള്ളി. തികച്ചും തെറ്റായ ഹർജിയാണ് ഇതെന്നും സമ്പൂർണ സെൻസർഷിപ് ഏർപ്പെടുത്തൽ കോടതിയുടെ പണിയല്ലെന്നും സുപ്രീംകോടതി, ഹിന്ദുസേനാ പ്രസിഡന്റ് വിഷ്ണുഗുപ്തയെ ഓർമിപ്പിച്ചു. ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതെന്ന് ഹർജിക്കാരനുവേണ്ടി അഡ്വ. പിങ്കി ആനന്ദ് വാദിച്ചു.
ഇത്തരം വാദങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നെന്ന് ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, എം എം സുന്ദരേഷ് എന്നിവരുടെ ബെഞ്ച് ചോദിച്ചു. എന്നാൽ, ബിബിസി ഡോക്യുമെന്ററി വിലക്കിയതിന് എതിരായ ഹർജികൾക്കൊപ്പം ഹിന്ദുസേനയുടെ ഹർജികൂടി പരിഗണിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ബിസി ഡോക്യുമെന്ററി–- ‘ഇന്ത്യാ ദി മോദി ക്വസ്റ്റ്യൻ’ വിലക്കിനെതിരെ നിരവധി ഹർജികൾ സുപ്രീംകോടതിയിലുണ്ട്.