തൃക്കാക്കര> തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പ് വ്യാഴം രാവിലെ നടക്കും. നഗരസഭ ഭണ സമിതിയിലെ ഭിന്നിപ്പിനെ തുടർന്ന് നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംമ്പിള്ളി രാജിവച്ച സാഹചര്യത്തിലാണ് വ്യാഴം സ്ഥിരം സമിതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഐ ഗ്രൂപ്പിൽ നിന്നുള്ള രണ്ട് യുവ നേതാക്കളിൽ നിന്നും ഒരാളെ രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി കാര്യ കമ്മറ്റി തീരിമാനിക്കും. ഏഴ് അംഗങ്ങൾ ഉള്ള സ്ഥിരം സമിതിയിൽ യുഡിഎഫിന് നാലും എൽഡിഎഫിന് രണ്ടും അംഗങ്ങൾ വീതമാണുള്ളത്. ഒരംഗം സ്വതന്ത്രനാണ്. യുഡിഎഫിലെ ലാലി ജോഫിൻ സ്ഥലത്തില്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. സ്വതന്ത്ര അംഗം വർഗീസ് പ്ലാശ്ശേരിയുമായും ലീഗ് അംഗം പി എം യൂനസുമായും യുഡിഎഫ് ചർച്ച നടത്തിയെങ്കിലും ഇവർ മനസ്സ് തുറന്നിട്ടില്ല.