തിരുവനന്തപുരം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളം പതറുന്നു. മൂന്നാംദിവസം കളിനിർത്തുമ്പോൾ കേരളം രണ്ടാംഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റണ്ണെടുത്തു. ആകെ 126 റൺ ലീഡ്. ഒന്നാംഇന്നിങ്സിൽ സെഞ്ചുറി നേടിയ രോഹൻ പ്രേം 68 റണ്ണുമായി ക്രീസിലുണ്ട്. ജലജ് സക്സേനയാണ് (28) കൂട്ട്.
സ്കോർ: കേരളം 265, 6–-172; ഗോവ 311.
ഗോവക്ക് ഒന്നാംഇന്നിങ്സിൽ 46 റൺ ലീഡ് ലഭിച്ചു. ഇഷാൻ ഗഡേക്കറുടെ സെഞ്ചുറി (105) തുണയായി. ക്യാപ്റ്റൻ ദർശൻ മിസൽ 43 റൺ നേടി. കേരളത്തിനുവേണ്ടി ജലജ് സക്സേന അഞ്ച് വിക്കറ്റെടുത്തു. സിജോമോൻ ജോസഫിന് മൂന്ന് വിക്കറ്റുണ്ട്. വൈശാഖ് ചന്ദ്രൻ രണ്ടെണ്ണം നേടി. രണ്ടാംഇന്നിങ്സിൽ രോഹൻ കുന്നുമ്മലിനൊപ്പം (34) ഓപ്പണറായി ഇറങ്ങിയ ഷോൺ റോജർക്ക് (11) ശോഭിക്കാനായില്ല. പി രാഹുൽ (16), സച്ചിൻ ബേബി (4), അക്ഷയ് ചന്ദ്രൻ (4), സിജോമോൻ (1) എന്നിവർ വേഗം മടങ്ങി. ഗോവയ്ക്കായി രോഹിത് റെഡ്കർ മൂന്ന് വിക്കറ്റെടുത്തു