ന്യൂഡൽഹി> ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനത്തിനാ് സാക്ഷിയായി ഡൽഹിയും സമീപ പ്രദേശങ്ങളും. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദാണ് പ്രഭവ കേന്ദ്രം. വ്യാഴം രാത്രി എട്ടോടെയാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ 1:19 ന് റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനംഉ ണ്ടായിരുന്നു. ഹരിയാനയിലെ വടക്ക് പടിഞ്ഞാറ് ജജ്ജാറായിരുന്നു അന്ന് പ്രഭവ കേന്ദ്രം. വ്യാഴാഴ്ചത്തെ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.