റായ്പുർ> ഛത്തീസ്ഗഢിൽ ആദിവാസി കുട്ടികൾക്കായുള്ള സർക്കാർ സ്കൂളിനും ഹോസ്റ്റലിനും ചാണകത്തിൽനിന്നുണ്ടാക്കിയ പെയിന്റടിക്കുന്നു. കാങ്കർ ജില്ലയിലെ കൊഡഗാവിലെ എസ്യുഎം സ്കൂളിനും ഹോസ്റ്റലിനുമാണ് ‘ഗോധന ന്യായ യോജന’യിൽപ്പെടുത്തി ‘ചാണകവർണം’ നൽകുന്നത്. ചാണകത്തിൽനിന്ന് വനിതാ സംഘങ്ങൾ നിർമിച്ച പെയിന്റാണ് ഉപയോഗിക്കുന്നത്.