കോഴിക്കോട്> കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും എം കെ രാഘവന്. ജവഹര്‍ ഫൗണ്ടേഷന് നടത്തിയ പരിപാടിയിലാണ് എം കെ രാഘവന് ഇക്കാര്യം വ്യക്തമാക്കിയത്.
തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണ്. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്.രാഘവന് ഒറ്റക്ക് തീരുമാനിച്ചതല്ല. എന്ത് കൊണ്ടാണ് പരിപാടികള്‍ റദാക്കപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ അന്വേഷിക്കണം. ഇതിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കണം.
കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും മുകളിലിരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എം കെ രാഘവന് ചടങ്ങില്‍ പറഞ്ഞു.