മംഗളൂരു> മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓട്ടോറിക്ഷ യാത്രക്കാരന് ശിവമോഗ സ്വദേശി ഷാരികിന്റെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രഷര്‍ കുക്കര്‍ ബോംബും, സ്ഫോടക വസ്തുക്കളും കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ ഭീകരവാദികള്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.യുഎപിഎ കേസിലെ പ്രതികൂടിയായ ഷാരിക് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് വാടക വീടെടുത്തതെന്നും പൊലീസ് കണ്ടെത്തി.
വന്‍ നാശനഷ്ടം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സ്ഫോടനമെന്നു കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് അറിയിച്ചു.