തിരുവനന്തപുരം> സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളില്‍ നിന്നും ആധാരം എഴുത്തുകാര്‍ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള തിരഞ്ഞെടുത്ത 76 ഓഫീസുകളില്‍ ഇന്നലെ (16.11.2022) വൈകുന്നേരം 4.45 മണി മുതല്‍ ഒരേ സമയം വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം IPS ന്റെ ഉത്തരവിന് പ്രകാരം മിന്നല്‍ പരിശോധന നടത്തി.
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിവിധ രജിസ്ട്രേഷന് ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ ആധാരം എഴുത്തുകാരെ സമീപിക്കുമ്പോള്‍ മുദ്രപത്രത്തിന്റെ വിലയും എഴുത്തു കൂലിക്കും പുറമേ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കൈക്കൂലിയും കൂടി കൂട്ടി കൂടുതലായി വാങ്ങിച്ചു ഓഫീസ് പ്രവര്‍ത്തനസമയം കഴിയാറാകുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഓഫീസില്‍ എത്തിക്കുകയും, മറ്റു ചിലര്‍ ഗൂഗിള്‍ പേ വഴിയും മറ്റും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായും ഇതിന് പ്രത്യുപകാരം ആയി കക്ഷികള്‍ക്ക് വസ്തുവിന്റെ വിലകുറച്ച് കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വിവിധ ഫീസ് ഇനത്തിലും കുറവ് വരുത്തി നല്‍കുന്നതായും ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എഴുത്തുകാര്‍ മുഖേന സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ വാങ്ങിവരുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ഇവ പരിശോധിക്കുന്നതിലേക്കാണ് വിജിലന്‍സ് ഓപറേഷന് പഞ്ചികിരണ്‍ എന്ന പേരില്‍ ഇന്നലെ (16.11.2022) മിന്നല്‍ പരിശോധന നടത്തിയത്.
ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ തിരുവനന്തപുരം ജില്ലയില്‍ 12 ഉം, കൊല്ലം ജില്ലയില്‍ 10 ഉം, മലപ്പുറം എറണാകുളം ജില്ലയില്‍ 7 വീതവും കോഴിക്കോട് ജില്ലയില്‍ ആറും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അഞ്ചു വീതവും, ഇടുക്കി ജില്ലയില്‍ നാലും, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മൂന്നും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് വീതം സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ആകെ 76 ഓഫീസുകളില്‍ ഒരേസമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
ഇന്നലെ (16.11.2022) നടന്ന മിന്നല്‍ പരിശോധനയില്‍ മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈകുന്നേരം അഞ്ചുമണിയോടെ കയറിവന്ന ഏജന്റിന്റെ പക്കല്‍ നിന്നും 30,000/- (മുപ്പതിനായിരം) രൂപയും, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ കയറി വന്ന ഏജന്റിന്റെ പക്കല്‍ നിന്നും 2,1000 /- രൂപയും, കാസര്‍കോഡ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ കയറി വന്ന രണ്ട് ഏജന്റിന്റെ പക്കല്‍ നിന്നും 11,300/ രൂപയും, വിജിലന്‍സ് പിടിച്ചെടുത്തു. ഇത് കൂടാതെ പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും നിന്നും ബുക്കുകള്ക്കിടയില് ഒളിപ്പിച്ചനിലയില്‍ 6,740/- രൂപയും, എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ 6240/- രൂപയും, ഒരു കുപ്പി വിദേശ മദ്യവും, ആലപ്പുഴ സബ് ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 4,000/- രൂപയും, കോട്ടയം ജില്ലയിലെ പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 3,650/- രൂപയും , പാലക്കാട് ജില്ലയിലെ തൃത്താല സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 1,880/- രൂപയും,/- എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 1,420 /-രൂപയും തൃശൂര്‍ ജില്ലയിലെ മതിലകം സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 1,210/-രൂപയും, പത്തനംതിട്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 1,300/- രൂപയും, പത്തനംതിട്ട ജില്ലയിലെ കോന്നി സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോര്‍ഡ് റൂമില്‍ നിന്നും 1,000/- രൂപയും, കണ്ടെടുത്തിട്ടുള്ളതാണ്.
എറണാകുളം ജില്ലയിലെ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നോട്ട്നിരോധനത്തിന് മുന്‍പുള്ള ആയിരം രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കോര്‍ഡ് റൂമിലെ ബുക്കുകള്ക്കിടയില് നിന്നും വിജിലന്‍സ് കണ്ടെടുത്തിട്ടുള്ളതാണ്.
കോഴിക്കോട് ജില്ലയിലെ ഫറൂക്ക് സബ് രജിസ്ട്രാര്‍ ഓഫീസറുടെ കൈവശം കണക്കില്‍ പെടാത്ത 23500/-രൂപയും, ചാത്തമംഗലം സബ് രജിസ്ട്രാറുടെ കൈയില്‍ നിന്നും കണക്കില്‍പ്പെടാത്ത 5,060/- രൂപയും അറ്റന്‍ഡറുടെ കയ്യില്‍ നിന്നും 1,450/- രൂപയും, എറണാകുളം ജില്ലയിലെ പിറവം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 1640/- രൂപയും , പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാര്‍ ഓഫീസില്‍ തറയിലായി 2420/- രൂപയും, ആലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലന്‍സ് ടീമിനെ കണ്ട് സബ് രജിസ്ട്രാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ 1,000/-രൂപയും, തുടര്‍ന്ന് ക്യാബിനില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ച കണക്കില്‍പ്പെടാത്ത 4,000/- രൂപയും, മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ക്ലാര്‍ക്കിന്റെ മേശ വിരിപ്പിന്റെ അടിയില്‍ നിന്നും 3210/- രൂപയും ,എറണാകുളം ജില്ലയിലെ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസറുടെ മേശ വിരിപ്പില്‍ നിന്നും 2,765/- രൂപയും, മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസറുടെ മേശ വിരിപ്പില്‍ നിന്നും 1,500/- രൂപയും, പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാറുടെ ക്യാമ്പില്‍ നിന്നും 1,300/- രൂപയും, ഓഫീസ് അറ്റന്‍ഡറുടെ കയ്യില്‍ നിന്നും 1,120/-രൂപയും, ഏറ്റുമാനൂര്‍ സബ് രജിസ്ട്രാറുടെ ക്യാബിനില്‍ നിന്നും 1,000/- രൂപയും, തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ സബ് രജിസ്ട്രാര്‍ ഓഫീസറുടെ കമ്പ്യൂട്ടര്‍ കീപാഡിന്റെ അടിയില്‍ നിന്നും 900/- രൂപയും, പാലക്കാട് കുമാരനല്ലൂര്‍ സബ് രജിസ്ട്രാറുടെ കൈവശത്തു നിന്നും 800/- രൂപയും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലന്‍സ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 700/-രൂപയും, തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ വിശ്രമ മുറിയില്‍ നിന്നും 470/- രൂപയും, പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ റൂമിന്റെ കീപാഡിന്റെ അടിയില്‍ നിന്നും 600/- രൂപയും,കോട്ടയം ജില്ലയിലെ തെങ്ങമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസറുടെ മേശ വിരിപ്പില്‍ നിന്നും 300 /-രൂപയും, കൊല്ലം ജില്ലയിലെ അഞ്ചല്‍ സബ് രജിസ്ട്രാര്‍ ഓഫീസറുടെ കാബിനിലെ മേശ വിരിപ്പിന്റെ അടിയില്‍ നിന്നും 105/-രൂപയും വിജിലന്‍സ് പിടികൂടി. ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പല സബ് രജിസ്ട്രാര്‍ ഓഫീസുകളിലും പതിച്ച ആധാരങ്ങള്‍ കക്ഷികക്ക് നേരിട്ട് കൊടുക്കണം എന്ന നിയമം പാലിക്കാതെ ആധാര എഴുത്തുകാര്‍ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പവര്‍ ഓഫ് അറ്റോര്‍ണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150/-രൂപ ഈടാക്കുന്നതിന് പകരം 525/- രൂപ മാത്രം ഈടാക്കിയതായി വിജിലന്‍സ് കണ്ടെത്തി.
കൂടാതെ ഗൂഗിള്‍ പേ ആയിട്ടും ഓണ്‍ലൈന്‍ മുഖേനയും തുക ഏജന്റ്മാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലന്‍സ് ഡയറക്ടര്‍ , ശ്രീ. മനോജ് എബ്രഹാം IPS അറിയിച്ചു.
പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപറ്റി വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ഉടന്‍ അയച്ചുകൊടുക്കുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍, ശ്രീ. മനോജ് എബ്രഹാം IPS അറിയിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം.ഐ.പി.എസ്-ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീ. എച്ച്. വെങ്കിടേഷ്. ഐ.പി.എസ്, പോലീസ് സൂപ്രണ്ട്(ഇന്റ്) ശ്രീ. ഇ.എസ്, ബിജുമോന്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എച്ച്.ക്യു) ശ്രീ. സി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും റേഞ്ച് ഓഫീസുകളും പങ്കെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.