കൊച്ചി
കോവിഡിൽ നിന്ന് കരകയറുന്ന കേരള സമ്പദ്ഘടനയ്ക്ക് വൻകുതിപ്പ്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഎസ്ഡിപി) 12.01 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത് (573,591.46 കോടി രൂപ). സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ 2021–-22ലെ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. മൈനസ് -8.42 ശതമാനത്തിൽ നിന്നാണ് ഈ നേട്ടം. 2021 –-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 8.7 ശതമാനമാണ്.
സേവനമേഖലയുടെ തിരിച്ചുവരവാണ് സംസ്ഥാന ജിഡിപി വളർച്ചയ്ക്ക് കൂടുതൽ ശക്തിപകർന്നത്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ 114.03 ശതമാനമാണ് വളർച്ച. വ്യോമഗതാഗതത്തിൽ 67.45 ശതമാനത്തിന്റെ ഇടിവിൽ നിന്ന് 74.94 ശതമാനമായി ഉയർന്നു. റോഡ് ഗതാഗതം 21.22 ശതമാനം വളർച്ച നേടി. ഉൽപ്പാദനമേഖലയിൽ 3.62 ശതമാനവും നിർമാണമേഖലയിൽ 2.44 ശതമാനവുമാണ് നേട്ടം.