ദോഹ
പടയാളികൾ തയ്യാർ. ഇനി യുദ്ധഭൂമിയിലേക്ക്. ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളും ഇരുപത്താറംഗങ്ങളെ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടുന്ന ഇക്വഡോറാണ് ഏറ്റവും അവസാനം ടീമിനെ പ്രഖ്യാപിച്ചത്. പരിചയസമ്പന്നനായ എന്നെർ വലെൻഷ്യ നയിക്കുന്ന ടീമിൽ പ്രെവിസ് എസ്തുപിനാൻ, എയ്ഞ്ചൽ മെന, ജെറെമി സർമിയെന്റേ എന്നിവരെല്ലാം ഇടംപിടിച്ചു.