ന്യൂഡൽഹി
അനധികൃത ഖനി അനുവദിച്ചതിൽ അഴിമതിയാരോപിക്കപ്പെട്ട ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറൻ വ്യാഴാഴ്ചതന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി. ബുധനാഴ്ച ഹാജരാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ആവശ്യം ഇഡി നിരസിക്കുകയായിരുന്നു. ഈ മാസം തുടക്കത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും തിരക്കുമൂലം എത്താൻ കഴിയില്ലെന്ന് അറിയിച്ച സോറൻ മൂന്നാഴ്ച സാവകാശവും ആവശ്യപ്പട്ടു. നോട്ടീസ് നൽകിയതിനു പിന്നാലെതന്നെ അറസ്റ്റ് ചെയ്യാൻ ഇഡിയെ സോറൻ വെല്ലുവിളിച്ചിരുന്നു. അനധികൃതമായി ബിജെപി മന്ത്രിമാർ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു പരാതി.