സിഡ്നി > നിർണായക മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടന്നു. ഇതോടെ ആതിഥേയരായ ഓസ്ട്രേലിയ ലോകകപ്പിൽനിന്ന് പുറത്തായി. ശ്രീലങ്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 4 വിക്കറ്റിനാണ് വിജയിച്ചത്. ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നിന്ന് രണ്ടാംസ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു.
ഇംഗ്ലണ്ടിനായി അലക്സ് ഹെയിൽസ് 30 പന്തിൽ 47 റൺസെടുത്തു. അവസാന ഓവറുകളിൽ ബെൻസ്റ്റോക്സ് പുറത്തെടുത്ത പ്രകടനമാണ് ഇംഗ്ലണ്ടിന് കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം കൈപ്പിടിയിൽ ഒതുക്കാൻ വഴിയൊരുക്കിയത്. സ്റ്റോക്സ് 42 റൺസെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ഹസരങ്ക,ലഹിരു കുമാര, ധനജ്ഞയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.